ഘട്ടം 319

പഠനം

     

യോഹന്നാൻ 17:14-26

14 ഞാന്‍ അവര്‍ക്കും നിന്റെ വചനം കൊടുത്തിരിക്കുന്നു; ഞാന്‍ ലൌകികനല്ലാത്തതുപോലെ അവരും ലൌകികന്മാരല്ലായ്കകൊണ്ടു ലോകം അവരെ പകെച്ചു.

15 അവരെ ലോകത്തില്‍ നിന്നു എടുക്കേണം എന്നല്ല, ദുഷ്ടന്റെ കയ്യില്‍ അകപ്പെടാതവണ്ണം അവരെ കാത്തുകൊള്ളേണം എന്നത്രേ ഞാന്‍ അപേക്ഷിക്കുന്നതു.

16 ഞാന്‍ ലൌകികനല്ലാത്തതുപോലെ അവരും ലൌകികന്മാരല്ല.

17 സത്യത്താല്‍ അവരെ വിശുദ്ധീകരിക്കേണമേ, നിന്റെ വചനം സത്യം ആകുന്നു.

18 നീ എന്നെ ലോകത്തിലേക്കു അയച്ചതുപോലെ ഞാന്‍ അവരെയും ലോകത്തിലേക്കു അയച്ചിരിക്കുന്നു.

19 അവരും സാക്ഷാല്‍ വിശുദ്ധീകരിക്കപ്പെട്ടവര്‍ ആകേണ്ടതിന്നു ഞാന്‍ അവര്‍ക്കും വേണ്ടി എന്നെത്തന്നേ വിശുദ്ധീകരിക്കുന്നു.

20 ഇവര്‍ക്കും വേണ്ടിമാത്രമല്ല, ഇവരുടെ വചനത്താല്‍ എന്നില്‍ വിശ്വസിപ്പാനിരിക്കുന്നവര്‍ക്കും വേണ്ടിയും ഞാന്‍ അപേക്ഷിക്കുന്നു.

21 നീ എന്നെ അയച്ചിരിക്കുന്നു എന്നു ലോകം വിശ്വസിപ്പാന്‍ അവര്‍ എല്ലാവരും ഒന്നാകേണ്ടതിന്നു, പിതാവേ, നീ എന്നിലും ഞാന്‍ നിന്നിലും ആകുന്നതുപോലെ അവരും നമ്മില്‍ ആകേണ്ടതിന്നു തന്നേ.

22 നീ എനിക്കു തന്നിട്ടുള്ള മഹത്വം ഞാന്‍ അവര്‍ക്കും കൊടുത്തിരിക്കുന്നു;

23 നീ എന്നെ അയച്ചിരിക്കുന്നു എന്നും നീ എന്നെ സ്നേഹിക്കുന്നതുപോലെ അവരെയും സ്നേഹിക്കുന്നു എന്നും ലോകം അറിവാന്‍ , നാം ഒന്നായിരിക്കുന്നതുപോലെ അവരും ഒന്നാകേണ്ടതിന്നു ഞാന്‍ അവരിലും നീ എന്നിലുമായി അവര്‍ ഐക്യത്തില്‍ തികെഞ്ഞവരായിരിക്കേണ്ടതിന്നു തന്നെ.

24 പിതാവേ, നീ ലോകസ്ഥാപനത്തിന്നു മുമ്പെ എന്നെ സ്നേഹിച്ചരിക്കകൊണ്ടു എനിക്കു നല്കിയ മഹത്വം നീ എനിക്കു തന്നിട്ടുള്ളവര്‍ കാണേണ്ടതിന്നു ഞാന്‍ ഇരിക്കുന്ന ഇടത്തു അവരും എന്നോടു കൂടെ ഇരിക്കേണം എന്നു ഞാന്‍ ഇച്ഛിക്കുന്നു.

25 നീതിയുള്ള പിതാവേ, ലോകം നിന്നെ അറിഞ്ഞിട്ടില്ല; ഞാനോ നിന്നെ അറിഞ്ഞിരിക്കുന്നു; നീ എന്നെ അയച്ചിരിക്കുന്നു എന്നു ഇവരും അറിഞ്ഞിരിക്കുന്നു.

26 നീ എന്നെ സ്നേഹിക്കുന്ന സ്നേഹം അവരില്‍ ആകുവാനും ഞാന്‍ അവരില്‍ ആകുവാനും ഞാന്‍ നിന്റെ നാമം അവര്‍ക്കും വെളിപ്പെടുത്തിയിരിക്കുന്നു; ഇനിയും വെളിപ്പെടുത്തും.

യോഹന്നാൻ 18

1 ഇതു പറഞ്ഞിട്ടു യേശു ശിഷ്യന്മാരുമായി കെദ്രോന്‍ തോട്ടിന്നു അക്കരെക്കു പോയി. അവിടെ ഒരു തോട്ടം ഉണ്ടായിരുന്നു; അതില്‍ അവനും ശിഷ്യന്മാരും കടന്നു.

2 അവിടെ യേശു പലപ്പോഴും ശിഷ്യന്മാരോടുകൂടെ പോയിരുന്നതുകൊണ്ടു അവനെ കാണിച്ചുകൊടുത്ത യൂദയും ആ സ്ഥലം അറിഞ്ഞിരുന്നു.

3 അങ്ങനെ യൂദാ പട്ടാളത്തെയും മഹാപുരോഹിതന്മാരും പരീശന്മാരും അയച്ച ചേവകരെയും കൂട്ടികൊണ്ടു ദീപട്ടിപന്തങ്ങളും ആയുധങ്ങളുമായി അവിടെ വന്നു.

4 യേശു തനിക്കു നേരിടുവാനുള്ളതു എല്ലാം അറിഞ്ഞു പുറത്തുചെന്നുനിങ്ങള്‍ ആരെ തിരയുന്നു എന്നു അവരോടു ചോദിച്ചു.

5 നസറായനായ യേശുവിനെ എന്നു അവര്‍ ഉത്തരം പറഞ്ഞപ്പോള്‍അതു ഞാന്‍ തന്നേ എന്നു യേശു പറഞ്ഞു; അവനെ കാണിച്ചുകൊടുക്കുന്ന യൂദയും അവരോടുകൂടെ നിന്നിരുന്നു.

6 ഞാന്‍ തന്നേ എന്നു അവരോടു പറഞ്ഞപ്പോള്‍ അവര്‍ പിന്‍ വാങ്ങി നിലത്തുവീണു.

7 നിങ്ങള്‍ ആരെ തിരയുന്നു എന്നു അവന്‍ പിന്നെയും അവരോടു ചോദിച്ചതിന്നു അവര്‍നസറായനായ യേശുവിനെ എന്നു പറഞ്ഞു.

8 ഞാന്‍ തന്നേ എന്നു നിങ്ങളോടു പറഞ്ഞുവല്ലോ; എന്നെ ആകുന്നു തിരയുന്നതെങ്കില്‍ ഇവര്‍ പോയ്ക്കൊള്ളട്ടെ എന്നു യേശു ഉത്തരം പറഞ്ഞു.

9 നീ എനിക്കു തന്നവരില്‍ ആരും നഷ്ടമായിപ്പോയിട്ടില്ല എന്നു അവന്‍ പറഞ്ഞ വാക്കിന്നു ഇതിനാല്‍ നിവൃത്തിവന്നു.

10 ശിമോന്‍ പത്രൊസ് തനിക്കുള്ള വാള്‍ ഊരി മഹാപുരോഹിതന്റെ ദാസനെ വെട്ടി അവന്റെ വലത്തുകാതു അറുത്തു കളഞ്ഞു; ആ ദാസന്നു മല്‍ക്കൊസ് എന്നു പേര്‍.

11 യേശു പത്രൊസിനോടുവാള്‍ ഉറയില്‍ ഇടുക; പിതാവു എനിക്കു തന്ന പാനപാത്രം ഞാന്‍ കുടിക്കേണ്ടയോ എന്നു പറഞ്ഞു.

12 പട്ടാളവും സഹസ്രാധിപനും യെഹൂദന്മാരുടെ ചേവകരും യേശുവിനെ പിടിച്ചുകെട്ടി

13 ഒന്നാമതു ഹന്നാവിന്റെ അടുക്കല്‍ കൊണ്ടുപോയി; അവന്‍ ആ സംവത്സരത്തെ മഹാപുരോഹിതനായ കയ്യഫാവിന്റെ അമ്മായപ്പന്‍ ആയിരുന്നു.

14 കയ്യഫാവോജനത്തിനുവേണ്ടി ഒരു മനുഷ്യന്‍ മരിക്കുന്നതു നന്നു എന്നു യെഹൂദന്മാരോടു ആലോചന പറഞ്ഞവന്‍ തന്നേ.

15 ശിമോന്‍ പത്രൊസും മറ്റൊരു ശിഷ്യനും യേശുവിന്റെ പിന്നാലെ ചെന്നു; ആ ശിഷ്യന്‍ മഹാപുരോഹിതന്നു പരിചയമുള്ളവന്‍ ആകയാല്‍ യേശുവിനോടുകൂടെ മഹാപുരോഹിതന്റെ നടുമുറ്റത്തു കടന്നു.

16 പത്രൊസ് വാതില്‍ക്കല്‍ പുറത്തു നിലക്കുമ്പോള്‍, മഹാപുരോഹിതന്നു പരിചയമുള്ള മറ്റെ ശിഷ്യന്‍ പുറത്തുവന്നു വാതില്കാവല്‍ക്കാരത്തിയോടു പറഞ്ഞു പത്രൊസിനെ അകത്തു കയറ്റി.

17 വാതില്‍ കാക്കുന്ന ബാല്യക്കാരത്തി പത്രൊസിനോടുനീയും ഈ മനുഷ്യന്റെ ശിഷ്യന്മാരില്‍ ഒരുവനോ എന്നു ചോദിച്ചു; അല്ല എന്നു അവന്‍ പറഞ്ഞു.

18 അന്നു കുളിര്‍ ആകകൊണ്ടു ദാസന്മാരും ചേവകരും കനല്‍ കൂട്ടി തീ കാഞ്ഞുകൊണ്ടിരുന്നു; പത്രൊസും അവരോടുകൂടെ തീ കാഞ്ഞുകൊണ്ടുനിന്നു.

19 മഹാപുരോഹിതന്‍ യേശുവിനോടു അവന്റെ ശിഷ്യന്മാരെയും ഉപദേശത്തെയും കുറിച്ചു ചോദിച്ചു.

20 അതിന്നു യേശുഞാന്‍ ലോകത്തോടു പരസ്യമായി സംസാരിച്ചിരിക്കുന്നു; പള്ളിയിലും എല്ലാ യെഹൂദന്മാരും കൂടുന്ന ദൈവാലയത്തിലും ഞാന്‍ എപ്പോഴും ഉപദേശിച്ചു;

21 രഹസ്യമായി ഒന്നും സംസാരിച്ചിട്ടില്ല. നീ എന്നോടു ചോദിക്കുന്നതു എന്തു? ഞാന്‍ സംസാരിച്ചതു എന്തെന്നു കേട്ടവരോടു ചോദിക്ക; ഞാന്‍ പറഞ്ഞതു അവര്‍ അറിയുന്നു എന്നു ഉത്തരം പറഞ്ഞു.

22 അവന്‍ ഇങ്ങനെ പറയുമ്പോള്‍ ചേവകരില്‍ അരികെ നിന്ന ഒരുത്തന്‍ മഹാപുരോഹിതനോടു ഇങ്ങനെയോ ഉത്തരം പറയുന്നതു എന്നു പറഞ്ഞു യേശുവിന്റെ കന്നത്തു ഒന്നടിച്ചു.

23 യേശു അവനോടുഞാന്‍ ദോഷമായി സംസാരിച്ചു എങ്കില്‍ തെളിവു കൊടുക്ക; അല്ലെങ്കില്‍ എന്നെ തല്ലുന്നതു എന്തു എന്നു പറഞ്ഞു.

24 ഹന്നാവു അവനെ കെട്ടപ്പെട്ടവനായി മഹാപുരോഹിതനായ കയ്യഫാവിന്റെ അടുക്കല്‍ അയച്ചു.

25 ശിമോന്‍ പത്രൊസ് തീ കാഞ്ഞുനിലക്കുമ്പോള്‍നീയും അവന്റെ ശിഷ്യന്മാരില്‍ ഒരുത്തനല്ലയോ എന്നു ചിലര്‍ അവനോടു ചോദിച്ചു; അല്ല എന്നു അവന്‍ മറുത്തുപറഞ്ഞു.

26 മഹാപുരോഹിതന്റെ ദാസന്മാരില്‍ വെച്ച പത്രൊസ് കാതറുത്തവന്റെ ചാര്‍ച്ചക്കാരനായ ഒരുത്തന്‍ ഞാന്‍ നിന്നെ അവനോടുകൂടെ തോട്ടത്തില്‍ കണ്ടില്ലയോ എന്നു പറഞ്ഞു.

27 പത്രൊസ് പിന്നെയും മറുത്തുപറഞ്ഞു; ഉടനെ കോഴി ക്കുകി!

28 പുലര്‍ച്ചെക്കു അവര്‍ യേശുവിനെ കയ്യഫാവിന്റെ അടുക്കല്‍ നിന്നു ആസ്ഥാനത്തിലേക്കു കൊണ്ടുപോയി; തങ്ങള്‍ അശുദ്ധമാകാതെ പെസഹ കഴിപ്പാന്തക്കവണ്ണം ആസ്ഥാനത്തില്‍ കടന്നില്ല.

29 പീലാത്തൊസ് അവരുടെ അടുക്കല്‍ പുറത്തുവന്നുഈ മനുഷ്യന്റെ നേരെ എന്തു കുറ്റം ബോധിപ്പിക്കുന്നു എന്നു ചോദിച്ചു.

30 കുറ്റക്കാരന്‍ അല്ലാഞ്ഞു എങ്കില്‍ ഞങ്ങള്‍ അവനെ നിന്റെ പക്കല്‍ ഏല്പിക്കയില്ലായിരുന്നു എന്നു അവര്‍ അവനോടു ഉത്തരം പറഞ്ഞു.

31 പീലാത്തൊസ് അവരോടുനിങ്ങള്‍ അവനെ കൊണ്ടുപോയി നിങ്ങളുടെ ന്യായപ്രമാണപ്രകാരം വിധിപ്പിന്‍ എന്നു പറഞ്ഞതിന്നു യെഹൂദന്മാര്‍ അവനോടുമരണശിക്ഷെക്കുള്ള അധികാരം ഞങ്ങള്‍ക്കില്ലല്ലോ എന്നു പറഞ്ഞു.

32 യേശു താന്‍ മരിപ്പാനുള്ള മരണവിധം സൂചിപ്പിച്ചവാക്കിന്നു ഇതിനാല്‍ നിവൃത്തിവന്നു.

33 പീലാത്തൊസ് പിന്നെയും ആസ്ഥാനത്തില്‍ ചെന്നു യേശുവിനെ വിളിച്ചുനീ യെഹൂദന്മാരുടെ രാജാവോ എന്നു ചോദിച്ചു.

34 അതിന്നു ഉത്തരമായി യേശുഇതു നീ സ്വയമായി പറയുന്നതോ മറ്റുള്ളവര്‍ എന്നെക്കുറിച്ചു നിന്നോടു പറഞ്ഞിട്ടോ എന്നു ചോദിച്ചു.

35 പീലാത്തൊസ് അതിന്നു ഉത്തരമായിഞാന്‍ യെഹൂദനോ? നിന്റെ ജനവും മഹാപുരോഗിതന്മാരും നിന്നെ നിന്റെ പക്കല്‍ ഏല്പിച്ചിരിക്കുന്നു; നീ എന്തു ചെയ്തു എന്നു ചോദിച്ചതിന്നു യേശു

36 എന്റെ രാജ്യം ഐഹികമല്ല; എന്നു എന്റെ രാജ്യം ഐഹികം ആയിരുന്നു എങ്കില്‍ എന്നെ യഹൂദന്മാരുടെ കയ്യില്‍ ഏല്പിക്കാതവണ്ണം എന്റെ ചേവകര്‍ പോരാടുമായിരുന്നു. എന്നാല്‍ എന്റെ രാജ്യം ഐഹികമല്ല എന്നു ഉത്തരം പറഞ്ഞു.

37 പീലാത്തൊസ് അവനോടുഎന്നാല്‍ നീ രാജാവു തന്നേയല്ലോ എന്നു പറഞ്ഞതിന്നു യേശുനീ പറഞ്ഞതുപോലെ ഞാന്‍ രാജാവുതന്നേ; സത്യത്തിന്നു സാക്ഷിനില്‍ക്കേണ്ടതിന്നു ഞാന്‍ ജനിച്ചു അതിന്നായി ലോകത്തില്‍ വന്നുമിരിക്കുന്നു; സത്യതല്പരനായവന്‍ എല്ലാം എന്റെ വാക്കുകേള്‍ക്കുന്നു എന്നു ഉത്തരം പറഞ്ഞു.

38 പീലാത്തൊസ് അവനോടുസത്യം എന്നാല്‍ എന്തു എന്നു പറഞ്ഞു പിന്നെയും യെഹൂദന്മാരുടെ അടുക്കല്‍ പുറത്തു ചെന്നു അവരോടുഞാന്‍ അവനില്‍ ഒരു കുറ്റവും കാണുന്നില്ല.

39 എന്നാല്‍ പെസഹയില്‍ ഞാന്‍ നിങ്ങള്‍ക്കു ഒരുത്തനെ വിട്ടുതരിക പതിവുണ്ടല്ലോ; യെഹൂദന്മാരുടെ രാജാവിനെ വിട്ടുതരുന്നതു സമ്മതമോ എന്നു ചോദിച്ചതിന്നു അവര്‍ പിന്നെയും

40 ഇവനെ വേണ്ടാ; ബറബ്ബാസിനെ മതി എന്നു നിലവിളിച്ചു പറഞ്ഞു; ബറബ്ബാസോ കവര്‍ച്ചക്കാരന്‍ ആയിരുന്നു.

യോഹന്നാൻ 19

1 അനന്തരം പീലാത്തൊസ് യേശുവിനെ കൊണ്ടുപോയി വാറുകൊണ്ടു അടിപ്പിച്ചു.

2 പടയാളികള്‍ മുള്ളുകൊണ്ടു ഒരു കിരീടം മെടഞ്ഞു അവന്റെ തലയില്‍ വെച്ചു ധൂമ്രവസ്ത്രം ധിരിപ്പിച്ചു.

3 അവന്റെ അടുക്കല്‍ ചെന്നുയെഹൂദന്മാരുടെ രാജാവേ, ജയ ജയ എന്നു പറഞ്ഞു അവനെ കന്നത്തടിച്ചു.

4 പീലാത്തൊസ് പിന്നെയും പുറത്തു വന്നുഞാന്‍ അവനില്‍ ഒരു കുറ്റവും കാണുന്നില്ല എന്നു നിങ്ങള്‍ അറിയേണ്ടതിന്നു അവനെ നിങ്ങളുടെ അടുക്കല്‍ ഇതാ, പുറത്തു കൊണ്ടുവരുന്നു എന്നു പറഞ്ഞു.

5 അങ്ങനെ യേശു മുള്‍ക്കിരീടവും ധൂമ്രവസ്ത്രവും ധരിച്ചു പുറത്തു വന്നു. പീലാത്തൊസ് അവരോടുആ മനുഷ്യന്‍ ഇതാ എന്നു പറഞ്ഞു.

6 മഹാപുരോഹിതന്മാരും ചേവകരും അവനെ കണ്ടപ്പോള്‍ക്രൂശിക്ക, ക്രൂശിക്ക, എന്നു ആര്‍ത്തുവിളിച്ചു. പീലാത്തൊസ് അവരോടുനിങ്ങള്‍ അവനെ കൊണ്ടുപോയി ക്രൂശിപ്പിന്‍ ഞാനോ അവനില്‍ കുറ്റം കാണുന്നില്ല എന്നു പറഞ്ഞു.

7 യെഹൂദന്മാര്‍ അവനോടുഞങ്ങള്‍ക്കു ഒരു ന്യായപ്രമാണം ഉണ്ടു; അവന്‍ തന്നെത്താന്‍ ദൈവപുത്രന്‍ ആക്കിയതുകൊണ്ടു ആ ന്യായപ്രമാണപ്രകാരം അവന്‍ മരിക്കേണ്ടതാകുന്നു എന്നു ഉത്തരം പറഞ്ഞു.

8 ഈ വാക്കു കേട്ടിട്ടു പീലാത്തൊസ് ഏറ്റവും ഭയപ്പെട്ടു,

9 പിന്നെയും ആസ്ഥാനത്തില്‍ ചെന്നു; നീ എവിടെ നിന്നു ആകുന്നു എന്നു യേശുവിനോടു ചോദിച്ചു.

10 യേശു ഉത്തരം പറഞ്ഞില്ല. പീലാത്തൊസ് അവനോടുനീ എന്നോടു സംസാരിക്കുന്നില്ലയോ? എനിക്കു നിന്നെ ക്രൂശിപ്പാന്‍ അധികാരമുണ്ടെന്നും, നിന്നെ വിട്ടയപ്പാന്‍ അധികാരമുണ്ടെന്നും നീ അറിയുന്നില്ലയോ എന്നു ചോദിച്ചതിന്നു യേശു അവനോടു

11 മേലില്‍നിന്നു നിനക്കു കിട്ടീട്ടില്ല എങ്കില്‍ എന്റെ മേല്‍ നിനക്കു ഒരധികാരവും ഉണ്ടാകയില്ലായിരുന്നു; അതുകൊണ്ടു എന്നെ നിന്റെ പക്കല്‍ ഏല്പിച്ചവന്നു അധികം പാപം ഉണ്ടു എന്നു ഉത്തരം പറഞ്ഞു.

12 ഇതു നിമിത്തം പീലാത്തൊസ് അവനെ വിട്ടയപ്പാന്‍ ശ്രമിച്ചു. യഹൂദന്മാരോനീ ഇവനെ വിട്ടയച്ചാല്‍ കൈസരുടെ സ്നേഹിതന്‍ അല്ല; തന്നെത്താന്‍ രാജാവാക്കുന്നവന്‍ എല്ലാം കൈസരോടു മത്സരിക്കുന്നുവല്ലോ എന്നു ആര്‍ത്തു പറഞ്ഞു.

13 ഈ വാക്കു കേട്ടിട്ടു പീലാത്തൊസ് യേശുവിനെ പുറത്തു കൊണ്ടുവന്നു, കല്ത്തളമെന്നും എബ്രായ ഭാഷയില്‍ ഗബ്ബഥാ എന്നും പേരുള്ള സ്ഥലത്തു ന്യായാസനത്തില്‍ ഇരുന്നു.

14 അപ്പോള്‍ പെസഹയുടെ ഒരുക്കനാള്‍ ഏകദേശം ആറാം മണിനേരം ആയിരുന്നു. അവന്‍ യെഹൂദന്മാരോടു ഇതാ നിങ്ങളുടെ രാജാവു എന്നു പറഞ്ഞു.

15 അവരോകൊന്നുകളക, കൊന്നുകളക; അവനെ ക്രൂശിക്ക എന്നു നിലവിളിച്ചു. നിങ്ങളുടെ രാജാവിനെ ഞാന്‍ ക്രൂശിക്കേണമോ എന്നു പീലാത്തൊസ് അവരോടു ചോദിച്ചു; അതിന്നു മഹാപുരോഹിതന്മാര്‍ഞങ്ങള്‍ക്കു കൈസരല്ലാതെ മറ്റൊരു രാജാവില്ല എന്നു ഉത്തരം പറഞ്ഞു.

16 അപ്പോള്‍ അവന്‍ അവനെ ക്രൂശിക്കേണ്ടതിന്നു അവര്‍ക്കും ഏല്പിച്ചുകൊടുത്തു.

17 അവര്‍ യേശുവിനെ കയ്യേറ്റു; അവന്‍ താന്‍ തന്നേ ക്രൂശിനെ ചുമന്നുകൊണ്ടു എബ്രായഭാഷയില്‍ ഗൊല്ഗൊഥാ എന്നു പേരുള്ള തലയോടിടം എന്ന സ്ഥലത്തേക്കു പോയി.

18 അവിടെ അവര്‍ അവനെയും അവനോടു കൂടെ വേറെ രണ്ടു ആളുകളെയും ഒരുത്തനെ അപ്പുറത്തും ഒരുത്തനെ ഇപ്പുറത്തും യേശുവിനെ നടവിലുമായി ക്രൂശിച്ചു.

19 പീലാത്തൊസ് ഒരു മേലെഴുത്തും എഴുതി ക്രൂശിന്മേല്‍ പതിപ്പിച്ചു; അതില്‍നസറായനായ യേശു യെഹൂദന്മാരുടെ രാജാവു എന്നു എഴുതിയിരുന്നു.

20 യേശുവിനെ ക്രൂശിച്ച സ്ഥലം നഗരത്തിന്നു സമീപം ആകയാല്‍ അനേകം യെഹൂദന്മാര്‍ ഈ മേലെഴുത്തു വായിച്ചു. അതു എബ്രായറോമ യവന ഭാഷകളില്‍ എഴുതിയിരുന്നു.

21 ആകയാല്‍ യെഹൂദന്മാരുടെ മഹാപുരോഹിതന്മാര്‍ പീലാത്തൊസിനോടുയെഹൂദന്മാരുടെ രാജാവു എന്നല്ല, ഞാന്‍ യെഹൂദന്മാരുടെ രാജാവു എന്നു അവന്‍ പറഞ്ഞു എന്നത്രേ എഴുതേണ്ടതു എന്നു പറഞ്ഞു.

22 അതിന്നു പീലാത്തൊസ്ഞാന്‍ എഴുതിയതു എഴുതി എന്നു ഉത്തരം പറഞ്ഞു.

23 പടയാളികള്‍ യേശുവിനെ ക്രൂശിച്ച ശേഷം അവന്റെ വസ്ത്രം എടുത്തു ഔരോ പടയാളിക്കു ഔരോ പങ്കായിട്ടു നാലു പങ്കാക്കി; അങ്കിയും എടുത്തു; അങ്കിയോ തുന്നല്‍ ഇല്ലാതെ മേല്‍തൊട്ടു അടിയോളം മുഴുവനും നെയ്തതായിരുന്നു.

24 ഇതു കീറരുതു; ആര്‍ക്കും വരും എന്നു ചീട്ടിടുക എന്നു അവര്‍ തമ്മില്‍ പറഞ്ഞു. എന്റെ വസ്ത്രം അവര്‍ പകുത്തെടുത്തു എന്റെ അങ്കിക്കായി ചീട്ടിട്ടു എന്നുള്ളതിരുവെഴുത്തിന്നു ഇതിനാല്‍ നിവൃത്തി വന്നു. പടയാളികള്‍ ഇങ്ങനെ ഒക്കെയും ചെയ്തു.

25 യേശുവിന്റെ ക്രൂശിന്നരികെ അവന്റെ അമ്മയും അമ്മയുടെ സഹോദരിയും ക്ളെയോപ്പാവിന്റെ ഭാര്യ മറിയയും മഗ്ദലക്കാരത്തി മറിയയും നിന്നിരുന്നു.

26 യേശു തന്റെ അമ്മയും താന്‍ സ്നേഹിച്ച ശിഷ്യനും നിലക്കുന്നതു കണ്ടിട്ടുസ്ത്രീയേ, ഇതാ നിന്റെ മകന്‍ എന്നു അമ്മയോടു പറഞ്ഞു.

27 പിന്നെ ശിഷ്യനോടുഇതാ നിന്റെ അമ്മ എന്നും പറഞ്ഞു. ആ നാഴികമുതല്‍ ആ ശിഷ്യന്‍ അവളെ തന്റെ വീട്ടില്‍ കൈക്കൊണ്ടു.

28 അതിന്റെ ശേഷം സകലവും തികഞ്ഞിരിക്കുന്നു എന്നു യേശു അറിഞ്ഞിട്ടു തിരുവെഴുത്തു നിവൃത്തിയാകുംവണ്ണംഎനിക്കു ദാഹിക്കുന്നു എന്നു പറഞ്ഞു.

29 അവിടെ പുളിച്ച വീഞ്ഞു നിറഞ്ഞോരു പാത്രം വെച്ചിട്ടുണ്ടായിരുന്നു; അവര്‍ ഒരു സ്പോങ്ങ് പുളിച്ചവീഞ്ഞു നിറെച്ചു ഈസോപ്പുതണ്ടിന്മേല്‍ ആക്കി അവന്റെ വായോടു അടുപ്പിച്ചു.

30 യേശു പുളിച്ചവീഞ്ഞു കുടിച്ചശേഷംനിവൃത്തിയായി എന്നു പറഞ്ഞു തല ചായ്ചു ആത്മാവിനെ ഏല്പിച്ചുകൊടുത്തു.

31 അന്നു ഒരുക്കനാളും ആ ശബ്ബത്ത് നാള്‍ വലിയതും ആകകൊണ്ടു ശരീരങ്ങള്‍ ശബ്ബത്തില്‍ ക്രൂശിന്മേല്‍ ഇരിക്കരുതു എന്നുവെച്ചു അവരുടെ കാല്‍ ഒടിച്ചു എടുപ്പിക്കേണം എന്നു യെഹൂദന്മാര്‍ പീലാത്തൊസിനോടു അപേക്ഷിച്ചു.

32 ആകയാല്‍ പടയാളികള്‍ വന്നു ഒന്നാമത്തവന്റെയും അവനോടുകൂടെ ക്രൂശിക്കപ്പെട്ട മറ്റെവന്റെയും കാല്‍ ഒടിച്ചു. അവര്‍ യേശുവിന്റെ അടുക്കല്‍ വന്നു, അവന്‍ മരിച്ചുപോയി എന്നു കാണ്‍കയാല്‍ അവന്റെ കാല്‍ ഒടിച്ചില്ല. എങ്കിലും പടയാളികളില്‍ ഒരുത്തന്‍ കുന്തംകൊണ്ടു അവന്റെ വിലാപ്പുറത്തു കുത്തി; ഉടനെ രക്തവും വെള്ളവും പുറപ്പെട്ടു.

33 ഇതു കണ്ടവന്‍ സാക്ഷ്യം പറഞ്ഞിരിക്കുന്നു; അവന്റെ സാക്ഷ്യം സത്യം ആകുന്നു; നിങ്ങളും വിശ്വസിക്കേണ്ടതിന്നു താന്‍ സത്യം പറയുന്നു എന്നു അവന്‍ അറിയുന്നു.

34 “അവന്റെ ഒരു അസ്ഥിയും ഒടിഞ്ഞുപോകയില്ല” എന്നുള്ള തിരുവെഴുത്തു നിവൃത്തിയാകേണ്ടതിന്നു ഇതു സംഭവിച്ചു.

35 “അവര്‍ കുത്തിയവങ്കലേക്കു നോക്കും” എന്നു മറ്റൊരു തിരുവെഴുത്തും പറയുന്നു.

36 അനന്തരം, യെഹൂദന്മാരെ പേടിച്ചിട്ടു രഹസ്യത്തില്‍ യേശുവിന്റെ ഒരു ശിഷ്യനായിരുന്ന അരിമത്യയിലെ യോസേഫ് യേശുവിന്റെ ശരീരം എടുത്തു കൊണ്ടുപോകുവാന്‍ പീലാത്തൊസിനോടു അനുവാദം ചോദിച്ചു. പീലാത്തൊസ് അനുവദിക്കയാല്‍ അവന്‍ വന്നു അവന്റെ ശരീരം എടുത്തു.

37 ആദ്യം രാത്രിയില്‍ അവന്റെ അടുക്കല്‍ വന്ന നിക്കൊദേമൊസും ഏകദേശം നൂറുറാത്തല്‍ മൂറും അകിലും കൊണ്ടുള്ള ഒരു കൂട്ടു കൊണ്ടുവന്നു.

38 അവര്‍ യേശുവിന്റെ ശരീരം എടുത്തു യെഹൂദന്മാര്‍ ശവം അടക്കുന്ന മര്യാദപ്രകാരം അതിനെ സുഗന്ധവര്‍ഗ്ഗത്തോടുകൂടെ ശീലപൊതിഞ്ഞു കെട്ടി.

39 അവനെ ക്രൂശിച്ച സ്ഥലത്തുതന്നേ ഒരു തോട്ടവും ആ തോട്ടത്തില്‍ മുമ്പെ ആരെയും വെച്ചിട്ടില്ലാത്ത പുതിയോരു കല്ലറയും ഉണ്ടായിരുന്നു.

40 ആ കല്ലറ സമീപം ആകകൊണ്ടു അവര്‍ യെഹൂദന്മാരുടെ ഒരുക്കനാള്‍ നിമിത്തം യേശുവിനെ അവിടെ വച്ചു.

യോഹന്നാൻ 20

1 ആഴ്ചവട്ടത്തില്‍ ഒന്നാം നാള്‍ മഗ്ദലക്കാരത്തി മറിയ രാവിലെ ഇരുട്ടുള്ളപ്പോള്‍ തന്നേ കല്ലറെക്കല്‍ ചെന്നു കല്ലറവായ്ക്കല്‍ നിന്നു കല്ലു നീങ്ങിയിരിക്കുന്നതു കണ്ടു.

2 അവള്‍ ഔടി ശിമോന്‍ പത്രൊസിന്റെയും യേശുവിന്നു പ്രിയനായ മറ്റെ ശിഷ്യന്റെയും അടുക്കല്‍ ചെന്നുകര്‍ത്താവിനെ കല്ലറയില്‍ നിന്നു എടുത്തു കൊണ്ടുപോയി; അവനെ എവിടെ വെച്ചു എന്നു ഞങ്ങള്‍ അറിയുന്നില്ല എന്നു അവരോടു പറഞ്ഞു;

3 അതുകൊണ്ടു പത്രൊസും മറ്റെ ശിഷ്യനും പുറപ്പെട്ടു കല്ലറെക്കല്‍ ചെന്നു.

4 ഇരുവരും ഒന്നിച്ചു ഔടി; മറ്റെ ശിഷ്യന്‍ പത്രൊസിനെക്കാള്‍ വേഗത്തില്‍ ഔടി ആദ്യം കല്ലെറക്കല്‍ എത്തി;

5 കുനിഞ്ഞുനോക്കി ശീലകള്‍ കിടക്കുന്നതു കണ്ടു; അകത്തു കടന്നില്ലതാനും.

6 അവന്റെ പിന്നാലെ ശിമോന്‍ പത്രൊസും വന്നു കല്ലറയില്‍ കടന്നു

7 ശീലകള്‍ കിടക്കുന്നതും അവന്റെ തലയില്‍ ചുറ്റിയിരുന്നറൂമാല്‍ ശീലകളോടുകൂടെ കിടക്കാതെ വേറിട്ടു ഒരിടത്തു ചുരുട്ടി വെച്ചിരിക്കുന്നതും കണ്ടു.

8 ആദ്യം കല്ലെറക്കല്‍ എത്തിയ മറ്റെ ശിഷ്യനും അപ്പോള്‍ അകത്തു ചെന്നു കണ്ടു വിശ്വസിച്ചു.

9 അവന്‍ മരിച്ചവരില്‍ നിന്നു ഉയിര്‍ത്തെഴുന്നേല്‍ക്കേണ്ടതാകുന്നു എന്നുള്ള തിരുവെഴുത്തു അവര്‍ അതുവരെ അറിഞ്ഞില്ല.

10 അങ്ങനെ ശിഷ്യന്മാര്‍ വീട്ടിലേക്കു മടങ്ങിപ്പോയി.

11 എന്നാല്‍ മറിയ കല്ലെറക്കല്‍ പുറത്തു കരഞ്ഞുകൊണ്ടു നിന്നു. കരയുന്നിടയില്‍ അവള്‍ കല്ലറയില്‍ കുനിഞ്ഞുനോക്കി.

12 യേശുവിന്റെ ശരീരം കിടന്നിരുന്ന ഇടത്തു വെള്ളവസ്ത്രം ധരിച്ച രണ്ടു ദൂതന്മാര്‍ ഒരുത്തന്‍ തലെക്കലും ഒരുത്തന്‍ കാല്‍ക്കലും ഇരിക്കുന്നതു കണ്ടു.

13 അവര്‍ അവളോടുസ്ത്രീയേ, നീ കരയുന്നതു എന്തു എന്നു ചോദിച്ചു. എന്റെ കര്‍ത്താവിനെ എടുത്തു കൊണ്ടുപോയി; അവനെ എവിടെ വെച്ചു എന്നു ഞാന്‍ അറിയുന്നില്ല എന്നു അവള്‍ അവരോടു പറഞ്ഞു.

14 ഇതു പറഞ്ഞിട്ടു അവള്‍ പിന്നോക്കം തിരിഞ്ഞു, യേശു നിലക്കുന്നതു കണ്ടു; യേശു എന്നു അറിഞ്ഞില്ല താനും.

15 യേശു അവളോടുസ്ത്രീയേ, നീ കരയുന്നതു എന്തു? ആരെ തിരയുന്നു എന്നു ചോദിച്ചു. അവന്‍ തോട്ടക്കാരന്‍ എന്നു നിരൂപിച്ചിട്ടു അവള്‍യജമാനനേ, നീ അവനെ എടുത്തുകൊണ്ടു പോയി എങ്കില്‍ അവനെ എവിടെ വെച്ചു എന്നു പറഞ്ഞുതരിക; ഞാന്‍ അവനെ എടുത്തു കൊണ്ടുപൊയ്ക്കൊള്ളാം എന്നു അവനോടു പറഞ്ഞു.

16 യേശു അവളോടുമറിയയേ, എന്നു പറഞ്ഞു. അവള്‍ തിരിഞ്ഞു എബ്രായഭാഷയില്‍റബ്ബൂനി എന്നു പറഞ്ഞു;

17 അതിന്നു ഗുരു എന്നര്‍ത്ഥം. യേശു അവളോടുഎന്നെ തൊടരുതു; ഞാന്‍ ഇതുവരെ പിതാവിന്റെ അടുക്കല്‍ കയറിപ്പോയില്ല; എങ്കിലും നീ എന്റെ സഹോദരന്മാരുടെ അടുക്കല്‍ ചെന്നുഎന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കല്‍ ഞാന്‍ കയറിപ്പോകുന്നു എന്നു അവരോടു പറക എന്നു പറഞ്ഞു.

18 മഗ്ദലക്കാരത്തി മറിയ വന്നു താന്‍ കര്‍ത്താവിനെ കണ്ടു എന്നും അവന്‍ ഇങ്ങനെ തന്നോടു പറഞ്ഞു എന്നും ശിഷ്യന്മാരോടു അറിയിച്ചു.

19 ആഴ്ചവട്ടത്തിന്റെ ഒന്നാം നാള്‍ ആയ ആ ദിവസം, നേരംവൈകിയപ്പോള്‍ ശിഷ്യന്മാര്‍ ഇരുന്ന സ്ഥലത്തു യെഹൂദന്മാരെ പേടിച്ചു വാതില്‍ അടെച്ചിരിക്കെ യേശു വന്നു നടുവില്‍ നിന്നുകൊണ്ടുനിങ്ങള്‍ക്കു സമാധാനം എന്നു അവരോടു പറഞ്ഞു.

20 ഇതു പറഞ്ഞിട്ടു അവന്‍ കയ്യും വിലാപ്പുറവും അവരെ കാണിച്ചു; കര്‍ത്താവിനെ കണ്ടിട്ടു ശിഷ്യന്മാര്‍ സന്തോഷിച്ചു.

21 യേശു പിന്നെയും അവരോടുനിങ്ങള്‍ക്കു സമാധാനം; പിതാവു എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയക്കുന്നു എന്നു പറഞ്ഞു.

22 ഇങ്ങനെ പറഞ്ഞശേഷം അവന്‍ അവരുടെമേല്‍ ഊതി അവരോടുപരിശുദ്ധാത്മാവിനെ കൈക്കൊള്‍വിന്‍ .

23 ആരുടെ പാപങ്ങള്‍ നിങ്ങള്‍ മോചിക്കുന്നവോ അവര്‍ക്കും മോചിക്കപ്പെട്ടിരിക്കുന്നു; ആരുടെ പാപങ്ങള്‍ നിര്‍ത്തുന്നുവോ അവര്‍ക്കും നിര്‍ത്തിയിരിക്കുന്നു എന്നു പറഞ്ഞു.

24 എന്നാല്‍ യേശു വന്നപ്പോള്‍ പന്തിരുവരില്‍ ഒരുവനായ ദിദിമൊസ് എന്ന തോമാസ് അവരോടുകൂടെ ഉണ്ടായിരുന്നില്ല.

25 മറ്റേ ശിഷ്യന്മാര്‍ അവനോടുഞങ്ങള്‍ കര്‍ത്താവിനെ കണ്ടു എന്നു പറഞ്ഞാറെഞാന്‍ അവന്റെ കൈകളില്‍ ആണിപ്പഴുതു കാണുകയും ആണിപ്പഴുതില്‍ വിരല്‍ ഇടുകയും അവന്റെ വിലാപ്പുറത്തു കൈ ഇടുകയും ചെയ്തിട്ടല്ലാതെ വിശ്വസിക്കയില്ല എന്നു അവന്‍ അവരോടു പറഞ്ഞു.

26 എട്ടു ദിവസം കഴിഞ്ഞിട്ടു ശിഷ്യന്മാര്‍ പിന്നെയും അകത്തു കൂടിയിരിക്കുമ്പോള്‍ തോമാസും ഉണ്ടായിരുന്നു. വാതില്‍ അടെച്ചിരിക്കെ യേശു വന്നു നടുവില്‍ നിന്നുകൊണ്ടുനിങ്ങള്‍ക്കു സമാധാനം എന്നു പറഞ്ഞു.

27 പിന്നെ തോമാസിനോടുനിന്റെ വിരല്‍ ഇങ്ങോട്ടു നീട്ടി എന്റെ കൈകളെ കാണ്‍ക; നിന്റെ കൈ നീട്ടി എന്റെ വിലാപ്പുറത്തു ഇടുക; അവിശ്വാസി ആകാതെ വിശ്വാസിയായിരിക്ക എന്നു പറഞ്ഞു.

28 തോമാസ് അവനോടുഎന്റെ കര്‍ത്താവും എന്റെ ദൈവവും ആയുള്ളോവേ എന്നു ഉത്തരം പറഞ്ഞു.

29 യേശു അവനോടുനീ എന്നെ കണ്ടതുകൊണ്ടു വിശ്വസിച്ചു; കാണാതെ വിശ്വസിച്ചവര്‍ ഭാഗ്യവാന്മാര്‍ എന്നു പറഞ്ഞു.

30 ഈ പുസ്തകത്തില്‍ എഴുതിയിരിക്കുന്നതല്ലാതെ മറ്റു അനേകം അടയാളങ്ങളും യേശു തന്റെ ശിഷ്യന്മാര്‍ കാണ്‍കെ ചെയ്തു.

31 എന്നാല്‍ യേശു ദൈവപുത്രനായ ക്രിസ്തുഎന്നു നിങ്ങള്‍ വിശ്വസിക്കേണ്ടതിന്നും വിശ്വസിച്ചിട്ടു അവന്റെ നാമത്തില്‍ നിങ്ങള്‍ക്കു ജീവന്‍ ഉണ്ടാകേണ്ടതിന്നും ഇതു എഴുതിയിരിക്കുന്നു.

യോഹന്നാൻ 21

1 അതിന്റെ ശേഷം യേശു പിന്നെയും തിബെര്‍യ്യാസ് കടല്‍ക്കരയില്‍ വെച്ചു ശിഷ്യന്മാര്‍ക്കും പ്രത്യക്ഷനായി; പ്രത്യക്ഷനായതു ഈ വിധം ആയിരുന്നു

2 ശിമോന്‍ പത്രൊസും ദിദിമൊസ് എന്ന തോമാസും ഗലീലയിലുള്ള കാനയിലെ നഥനയേലും സെബെദിമക്കളും അവന്റെ ശിഷ്യന്മാരില്‍ വേറെ രണ്ടുപേരും ഒരുമിച്ചു കൂടിയിരുന്നു.

3 ശിമോന്‍ പത്രൊസ് അവരോടുഞാന്‍ മീന്‍ പിടിപ്പാന്‍ പോകുന്നു എന്നു പറഞ്ഞു; ഞങ്ങളും പോരുന്നു എന്നു അവര്‍ പറഞ്ഞു. അവര്‍ പുറപ്പെട്ടു പടകു കയറി പോയി; ആ രാത്രിയില്‍ ഒന്നും പിടിച്ചില്ല.

4 പുലര്‍ച്ച ആയപ്പോള്‍ യേശു കരയില്‍ നിന്നിരുന്നു; യേശു ആകുന്നു എന്നു ശിഷ്യന്മാര്‍ അറിഞ്ഞില്ല.

5 യേശു അവരോടുകുഞ്ഞുങ്ങളേ, കൂട്ടുവാന്‍ വല്ലതും ഉണ്ടോ എന്നു ചോദിച്ചു; ഇല്ല എന്നു അവര്‍ ഉത്തരം പറഞ്ഞു.

6 പടകിന്റെ വലത്തുഭാഗത്തു വല വീശുവിന്‍ ; എന്നാല്‍ നിങ്ങള്‍ക്കു കിട്ടും എന്നു അവന്‍ അവരോടു പറഞ്ഞു; അവര്‍ വീശി, മീനിന്റെ പെരുപ്പം ഹേതുവായി അതു വലിപ്പാന്‍ കഴിഞ്ഞില്ല.

7 യേശു സ്നേഹിച്ച ശിഷ്യന്‍ പത്രൊസിനോടുഅതു കര്‍ത്താവു ആകുന്നു എന്നു പറഞ്ഞു; കര്‍ത്താവു ആകുന്നു എന്നു ശിമോന്‍ പത്രൊസ് കേട്ടിട്ടു, താന്‍ നഗ്നനാകയാല്‍ അങ്കി അരയില്‍ ചുറ്റി കടലില്‍ ചാടി.

8 ശേഷം ശിഷ്യന്മാര്‍ കരയില്‍ നിന്നു ഏകദേശം ഇരുനൂറു മുഴത്തില്‍ അധികം ദൂരത്തല്ലായ്കയാല്‍ മീന്‍ നിറഞ്ഞ വല ഇഴെച്ചുംകൊണ്ടു ചെറിയ പടകില്‍ വന്നു.

9 കരെക്കു ഇറെങ്ങിയപ്പോള്‍ അവര്‍ തീക്കനലും അതിന്മേല്‍ മീന്‍ വെച്ചിരിക്കുന്നതും അപ്പവും കണ്ടു.

10 യേശു അവരോടുഇപ്പോള്‍ പിടിച്ച മീന്‍ ചിലതു കൊണ്ടുവരുവിന്‍ എന്നു പറഞ്ഞു.

11 ശിമോന്‍ പത്രൊസ് കയറി നൂറ്റമ്പത്തുമൂന്നു വലിയ മീന്‍ നിറഞ്ഞ വല കരെക്കു വലിച്ചു കയറ്റി; അത്ര വളരെ ഉണ്ടായിരുന്നിട്ടും വല കീറിയില്ല.

12 യേശു അവരോടുവന്നു പ്രാതല്‍ കഴിച്ചുകൊള്‍വിന്‍ എന്നു പറഞ്ഞു; കര്‍ത്താവാകുന്നു എന്നു അറിഞ്ഞിട്ടു ശിഷ്യന്മാരില്‍ ഒരുത്തനുംനീ ആര്‍ എന്നു അവനോടു ചോദിപ്പാന്‍ തുനിഞ്ഞില്ല.

13 യേശു വന്നു അപ്പം എടുത്തു അവര്‍ക്കും കൊടുത്തു; മീനും അങ്ങനെ തന്നേ യേശു മരിച്ചവരില്‍ നിന്നു ഉയിര്‍ത്തെഴുന്നേറ്റശേഷം ഇങ്ങനെ മൂന്നാം പ്രാവശ്യം ശിഷ്യന്മാര്‍ക്കും പ്രത്യക്ഷനായി.

14 യേശു മരിച്ചവരില്‍ നിന്നു ഉയിര്‍ത്തെഴുന്നേറ്റശേഷം ഇങ്ങനെ മൂന്നാംപ്രവാശ്യം ശിഷ്യന്മാര്‍ക്കും പ്രത്യക്ഷനായി.

15 അവര്‍ പ്രാതല്‍ കഴിച്ചശേഷം യേശു ശിമോന്‍ പത്രൊസിനോടുയോഹന്നാന്റെ മകനായ ശിമോനേ, നീ ഇവരില്‍ അധികമായി എന്നെ സ്നേഹിക്കുന്നുവോ എന്നു ചോദിച്ചു. അതിന്നു അവന്‍ ഉവ്വു, കര്‍ത്താവേ, എനിക്കു നിന്നോടു പ്രിയമുണ്ടു എന്നു നീ അറിയുന്നുവല്ലോ എന്നു പറഞ്ഞു. എന്റെ കുഞ്ഞാടുകളെ മേയ്ക്ക എന്നു അവന്‍ അവനോടു പറഞ്ഞു.

16 രണ്ടാമതും അവനോടുയോഹന്നാന്റെ മകനായ ശിമോനേ, നീ എന്നെ സ്നേഹിക്കുന്നുവോ എന്നു ചോദിച്ചു. അതിന്നു അവന്‍ ഉവ്വു കര്‍ത്താവേ, എനിക്കു നിന്നോടു പ്രിയമുണ്ടു എന്നു നീ അറിയുന്നുവല്ലോ എന്നു പറഞ്ഞു. എന്റെ ആടുകളെ പാലിക്ക എന്നു അവന്‍ അവനോടു പറഞ്ഞു.

17 മൂന്നാമതും അവനോടുയോഹന്നാന്റെ മകനായ ശിമോനേ, നിനക്കു എന്നോടു പ്രിയമുണ്ടോ എന്നു ചോദിച്ചു. എന്നോടു പ്രിയമുണ്ടോ എന്നു മൂന്നാമതും ചോദിക്കയാല്‍ പത്രൊസ് ദുഃഖിച്ചുകര്‍ത്താവേ, നീ സകലവും അറിയുന്നു; എനിക്കു നിന്നോടു പ്രിയമുണ്ടു എന്നും നീ അറിയുന്നു എന്നു അവനോടു പറഞ്ഞു. യേശു അവനോടുഎന്റെ ആടുകളെ മേയ്ക്ക.

18 ആമേന്‍ , ആമേന്‍ , ഞാന്‍ നിന്നോടു പറയുന്നുനീ യൌവനക്കാരന്‍ ആയിരുന്നപ്പോള്‍ നീ തന്നേ അര കെട്ടി ഇഷ്ടമുള്ളേടത്തു നടന്നു; വയസ്സനായശേഷമോ നീ കൈ നീട്ടുകയും മറ്റൊരുത്തന്‍ നിന്റെ അര കെട്ടി നിനക്കു ഇഷ്ടമില്ലാത്ത ഇടത്തേക്കു നിന്നെ കൊണ്ടുപോകയും ചെയ്യും എന്നു പറഞ്ഞു.

19 അതിനാല്‍ അവന്‍ ഇന്നവിധം മരണം കൊണ്ടു ദൈവത്തെ മഹത്വപ്പെടുത്തും എന്നു അവന്‍ സൂചിപ്പിച്ചു; ഇതു പറഞ്ഞിട്ടുഎന്നെ അനുഗമിക്ക എന്നു അവനോടു പറഞ്ഞു.

20 പത്രൊസ് തിരിഞ്ഞു യേശു സ്നേഹിച്ച ശിഷ്യന്‍ പിന്‍ ചെല്ലുന്നതു കണ്ടു; അത്താഴത്തില്‍ അവന്റെ നെഞ്ചോടു ചാഞ്ഞുകൊണ്ടുകര്‍ത്താവേ, നിന്നെ കാണിച്ചുകൊടുക്കുന്നവന്‍ ആര്‍ എന്നു ചോദിച്ചതു ഇവന്‍ തന്നേ.

21 അവനെ പത്രൊസ് കണ്ടിട്ടുകര്‍ത്താവേ, ഇവന്നു എന്തു ഭവിക്കും എന്നു യേശുവിനോടു ചോദിച്ചു.

22 യേശു അവനോടുഞാന്‍ വരുവോളം ഇവന്‍ ഇരിക്കേണമെന്നു എനിക്കു ഇഷ്ടം ഉണ്ടെങ്കില്‍ അതു നിനക്കു എന്തു? നീ എന്നെ അനുഗമിക്ക എന്നു പറഞ്ഞു.

23 ആകയാല്‍ ആ ശിഷ്യന്‍ മരിക്കയില്ല എന്നൊരു ശ്രുതി സഹോദരന്മാരുടെ ഇടയില്‍ പരന്നു. യേശുവോഅവര്‍ മരിക്കയില്ല എന്നല്ല, ഞാന്‍ വരുവോളം ഇവന്‍ ഇരിക്കേണം എന്നു എനിക്കു ഇഷ്ടമുണ്ടെങ്കില്‍ അതു നിനക്കു എന്തു എന്നത്രേ അവനോടു പറഞ്ഞതു.

24 ഈ ശിഷ്യന്‍ ഇതിനെക്കുറിച്ചു സാക്ഷ്യം പറയുന്നവനും ഇതു എഴുതിയവനും ആകുന്നു; അവന്റെ സാക്ഷ്യം സത്യം എന്നു ഞങ്ങള്‍ അറിയുന്നു.

25 യേശു ചെയ്തതു മറ്റു പലതും ഉണ്ടു; അതു ഔരോന്നായി എഴുതിയാല്‍ എഴുതിയ പുസ്തകങ്ങള്‍ ലോകത്തില്‍ തന്നേയും ഒതുങ്ങുകയില്ല എന്നു ഞാന്‍ നിരൂപിക്കുന്നു.